വള്ളികുന്നം : ചേന്ദങ്കര ശ്രീ മഹാദേവക്ഷേത്രത്തിൽ മഹാശിവപുരാണ യജ്ഞം ആരംഭിച്ചു. സുരേഷ് പ്രണവശ്ശേരി യജ്ഞാചാര്യനും ഉമ്മന്നൂർ ശ്രീലാൽ, ഇളംകുളം വിനോദ്, ചക്കുളം വിഷ്ണു എന്നിവർ യജ്ഞപൗരാണികരുമാണ്. ഇന്ന് രാവിലെ 10.45ന് രുദ്രാഭിഷേകം, 24ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, 25ന് വൈകിട്ട് 6.45ന് ആദരവ്, 26ന് വൈകിട്ട് 3.30ന് അവഭൃഥസ്നാന ഘോഷയാത്ര.