ചേർത്തല: കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം,ബിരുദാനന്തര ബിരുദം എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചേർത്തല സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ ( കാർഡ് ബാങ്ക്) എ ക്ലാസ് അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അർഹതയുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പും,പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം 29ന് വൈകിട്ട് 5 ന് മുമ്പായി ബാങ്കിൽ അപേക്ഷ നൽകണം.