
മുഹമ്മ: പുന്നപ്ര വയലാർ മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി മാരാരിക്കുളത്ത് പതാക ഉയർന്നു. രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ പതാക ഉയർത്തി. പി. പ്രസാദ് , വി. ജി. മോഹനൻ ,എസ്. രാധാകൃഷ്ണൻ ,
കെ. ബി. ബിമൽറോയ് , ബി. സലിം, ആർ. ജയസിംഹൻ , പി. വി. സത്യനേശൻ , സി. കെ. സുരേന്ദ്രൻ, ജി. വേണുഗോപാൽ, ജി. കൃഷ്ണപ്രസാദ് , പ്രഭാമധു , ദീപ്തി അജയകുമാർ ,തുടങ്ങിയവർ പങ്കെടുത്തു. പതാക മുഹമ്മയിൽ നിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽ നിന്നും ബാനർ മാരാരിക്കുളത്ത് നിന്നും പ്രകടനമായി എത്തിച്ചു. തുടർന്ന് നടന്ന സി. എച്ച് അനുസ്മരണ സമ്മേളനം സി.പി .എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ. ബി. ബിമൽറോയ് അദ്ധ്യക്ഷത വഹിച്ചു.. വാരാചരണ കമ്മിറ്റി സെക്രട്ടറി ബി. സലിം സ്വാഗതം പറഞ്ഞു. പി. പ്രസാദ് , വി. ജി. മോഹനൻ ,എസ്. രാധാകൃഷ്ണൻ , ആർ. ജയസിംഹൻ , പി.വി.സത്യനേശൻ , സി. കെ. സുരേന്ദ്രൻ ,ജി. കൃഷ്ണപ്രസാദ് , പ്രഭാ മധു , ദീപ്തി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.