jose-k-mani

മാന്നാർ: സമസ്ത മേഖലകളിലും വികസനം കാഴ്ചവച്ച ജനക്ഷേമ മുന്നണിയാണ് എൽ.ഡി.എഫെന്നും വരുന്ന ത്രിതല പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിൽ ഇടതുമുന്നണി സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്നും കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. മാന്നാറിൽ നടന്ന കേരള കോൺഗ്രസ് (എം) തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ.മാണി. കേരള കോൺഗ്രസ്‌ (എം) ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാജു താമരവേലി അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ. മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ വി.സി.ഫ്രാൻസിസ് ഉന്നതാധികാര സമിതിയംഗങ്ങളായ ജേക്കബ്‌ തോമസ് അരികുപുറം, ജെന്നിഗ്സ് ജേക്കബ് , പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ സജി അലക്സ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മോഹൻ കൊട്ടാരത്തുപറമ്പിൽ, വത്സമ്മ എബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ്‌ ജേക്കബ്‌മാത്യു മുല്ലശ്ശേരി, ജില്ലാ സെക്രട്ടറി ദീപു പടകത്തിൽ, മണ്ഡലം പ്രസിഡന്റുമാരായ രാജൻ കന്യത്ര, കുര്യൻ മാനാംപുറം, തോമസ് കെന്നടി, വി.കെ.മാത്യു, ഷൈൻ കാടുവെട്ടൂർ, മോൻസി ജേക്കബ് അരികുപുറം, ജെയിൻ, സിബു എബ്രഹാം എന്നിവർ സംസാരിച്ചു.