ksrtc

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ 14 വർഷമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമരം ആരംഭിച്ചു. ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷ വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ജി. തങ്കമണി, യൂണിറ്റ് ട്രഷറർ എം.പി. പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ, എ.ബഷീർ കുട്ടി, ബി. ഗോപകുമാർ, ഇ. എ. ഹക്കീം, ടി.സി. ശാന്തിലാൽ, എ.എസ്.പത്മകുമാരി, എം.ജെ. സ്റ്റീഫൻ, പി.കെ. നാണപ്പൻ, എൻ. സോമൻ, കെ.ടി. മാത്യു, എ.ജി. പ്രദീപ്, ബി.രാമചന്ദ്രൻ, എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.