milan-21

മാന്നാർ: സാമൂഹിക-പാരിസ്ഥിതിക സംഘടനയായ മിലൻ 21 ന്റെ 7-ാമത് വാർഷികത്തോടനുബന്ധിച്ച് 'മുല്ലപ്പെരിയാർ ഡാം ഉയർ ത്തുന്ന ആശങ്കയും പരിസ്ഥിതിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂളിൽ നടന്ന വാർഷിക സമ്മേളനവും സെമിനാറും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു . മിലൻ 21 ചെയർമാൻ പി.എ.എ.ലത്തീഫ്, എം.എ.ഷുക്കൂർ, മധു പുഴയോരം, ശോഭനാ രാജേന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പത്രപ്രവർത്തകൻ ജി.വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാർ ടണൽ സമരസമിതി നേതാക്കളായ രമേശ്‌ രവി, ശശീന്ദ്രൻ പിള്ള, സ്മിജിൻ രാജ്, മിലൻ 21എറണാകുളം ജില്ലാസെക്രട്ടറി റ്റി.ആർ.ക്ലീറ്റസ്, ഷെരീഫ്അലി എന്നിവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി ഡോ.ഒ.ജയലക്ഷ്മി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അശോകൻ നായർ, ഡോ.എൽ.ശ്രീ രഞ്ജിനി, ഗോപി മോഹനൻ കണ്ണങ്കര, ഹരികൃഷ്ണൻ എസ്.പിള്ള, രാജീവ് വൈശാഖ്, പി.ബി.സലാം, പ്രഭാകരൻ തൃപ്പെരുന്തുറ, ജി.ഹരികുമാർ, പി.വിജയകുമാർ, പ്രേമലത, പി.എ.എ.ജബ്ബാർ, അഡ്വ.എം. എ.അൻസാരി, സുഭദ്രക്കൂട്ടിയമ്മ എന്നിവർ സംസാരിച്ചു. ദേശീയ പുരസ്കാര ജേതാക്കളായ രാജേന്ദ്ര പ്രസാദ് അമൃത, എൻ.പി. അബ്ദുൽ അസീസ് എന്നിവരെയും ഹരിത കർമ്മസേനയെയും ചടങ്ങിൽ ആദരിച്ചു. പി.എ.എ ലത്തീഫ് ചെയർമാനായും ഡോ.ഒ.ജയലക്ഷ്മി ജനറൽ സെക്രട്ടറിയായും മുപ്പതംഗ സംസ്ഥാന കമ്മിറ്റിയും ഒമ്പതംഗ അഡ്വൈസറി ബോർഡും തിരഞ്ഞെടുക്കപ്പെട്ടു.