ആലപ്പുഴ : യോഗ ഡെമോൺസ്‌ട്രേറ്ററിന്റെ അഭിമുഖം 25 ലേക്ക് മാറ്റിയതായി നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. യോഗ്യരായവർ അന്ന് രാവിലെ 10.30ന് നാഷണൽ ആയുഷ് മിഷൻ ആലപ്പുഴ ജില്ലാ പ്രോഗ്രാം മാനേജർ ആന്റ് സപ്പോർട്ടീവ് യൂണിറ്റിൽ (ഡിസ്ട്രിക്ട് ഹോമിയോ ഹോസ്പിറ്റൽ ബിൽഡിംഗ്, ബസാർ പി ഒ , ആലപ്പുഴ) എത്തിച്ചേരണം . വിശദവിവരങ്ങൾക്ക് https://nam.kerala.gov.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 0477-2991481.