vk

വള്ളികുന്നം: ശബരിമല ഉൾപ്പെടെയുള്ള ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും ഒത്താശയോടെ നടക്കുന്ന സ്വർണകൊള്ളയ്ക്കും അഴിമതിക്കുമെതിരെ ബി.ജെ.പി വള്ളികുന്നം പടിഞ്ഞാറ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ പരിപാടിയും ചൂനാട് ജംഗ്ഷനിൽ നടന്നു. യുവമോർച്ച മുൻ സംസ്ഥാന സെക്രട്ടറി ജി. ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പടിഞ്ഞാറ് ഏരിയാ പ്രസിഡന്റ് ഷാജി വട്ടയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പറും പാർലമെന്ററി പാർട്ടി ലീഡറുമായ ത്യദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം വൈസ് പ്രസിഡന്റ് ലതാരാജു, ഏരിയാ ജനറൽ സെക്രട്ടറി നന്ദു, തുഷാര രാജീവ്, വസന്തൻ, വിക്രമൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.