ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ഈമാസം അഞ്ചു പേരുടെ മരണത്തിനിടയാക്കിയത് ആരോഗ്യ വകുപ്പിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിന് വേണ്ട മുൻകരുതലുകൾ പോലും സ്വീകരിക്കാതെയാണ് സർക്കാർ പ്രവർത്തിച്ചത്. മെഡിക്കൽ കോളേജുകളിലും ജില്ലാശുപത്രികളിലും ആവശ്യമായ പരിശോധനാ സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും അഭാവം ആരോഗ്യമന്ത്രിയുടെ പരാജയത്തെയാണ് തെളിയിക്കുന്നത്.
ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.