ആലപ്പുഴ: കുതിരപ്പന്തി ടി.കെ.എം.എം യു.പി സ്കൂളിൽ ഒഴിവുള്ള ലോവർ പ്രൈമറി സ്കൂൾഅദ്ധ്യാപക തസ്തികയിൽ നിയമനത്തിനപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധനയും എഴുത്തുപരീക്ഷയും 25 ന് രാവിലെ 9.30 മുതൽ സ്കൂളിൽ നടക്കും. എൽ.പി എസ്.ടി തസ്തികയ്ക്ക് യോഗ്യരായ അപേക്ഷകർക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ ഇതൊരറിയിപ്പായി കണക്കാക്കി പങ്കെടുക്കണമെന്ന് സ്കൂൾ മാനേജർ അറിയിച്ചു.