
ഹരിപ്പാട് : പത്തനാപുരം ഗാന്ധിഭവന്റെ ദിവ്യാംഗ് സുരക്ഷാ ശ്രേഷ്ഠ പുരസ്കാരം സബർമതി സ്പെഷ്യൽ സ്കൂൾ രക്ഷാധികാരി രമേശ് ചെന്നിത്തലയ്ക്ക് . ഇന്ന് വൈകിട്ട് 4ന് കായംകുളം ടി.എ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദിവ്യാംഗ് കലോത്സവത്തിൽ മുൻ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള അവാർഡ് സമ്മാനിക്കും.25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഹരിപ്പാട് ഭിന്നശേഷി കുട്ടികൾക്കായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. എഴുത്തുകാരൻ ഡോ. ജോർജ് ഓണക്കൂർ, ആകാശവാണി മുൻ പ്രോഗ്രാം ഡയറക്ടർ മുരളീധരൻ തഴക്കര, സാംസ്കാരിക പ്രവർത്തകനായ മണക്കാട് രാമചന്ദ്രൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.