ആലപ്പുഴ : വാട്ടർ അതോറിട്ടി ആലപ്പുഴ പ്രോജക്‌ട് ഡിവിഷനു കീഴിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി താത്ക്കാലിക അടിസ്ഥാനത്തിൽ ജെ ജെ എം പ്രോജക്‌ട് അസോസിയേറ്റ്/വോളണ്ടിയർ/ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ വോളണ്ടിയർ നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 24ന് രാവിലെ 10.30 മുതൽ ആലിശ്ശേരിയിലുള്ള പ്രോജക്ട‌് ഡിവിഷൻ കാര്യാലയത്തിൽ നടക്കും. സിവിൽ /മെക്കാനിക്കൽ വിഷയത്തിൽ ബി ടെക്/ ഡിപ്ളോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇലക്ട്രിക്കൽ/പ്ലംബിംഗ് വിഷയത്തിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ജലവിതരണ രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും.