gs

ആലപ്പുഴ: പുരോഗമിച്ച സംസ്ഥാനമാണ് കേരളമെന്നത് സത്യമാണെന്നും എന്നാൽ അതുകൊണ്ട് കുറവൊന്നുമില്ലന്ന് അഹങ്കരിക്കരുതെന്നും മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ പറഞ്ഞു. കുറവുകളെക്കുറിച്ച് മനസ്സിലാക്കണം. കുറവുണ്ടെന്ന് പറഞ്ഞാൽ അവർ കുഴപ്പക്കാരാകും. ഞാനെന്ന അഹംഭാവത്തിൽ നിന്ന് പുറത്ത് വരണം. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈഗോയിസം ഒട്ടും പാടില്ല. ആലപ്പുഴ ചടയംമുറി ഹാളിൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകായിരുന്നു സുധാകരൻ.