ഹരിപ്പാട്: തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി.എസ് താഹ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വർക്കിംഗ് ചെയർപേഴ്സൺ ജെ.മായ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.സി അനിൽകുമാർ, അർച്ചന ദിലീപ്, ദിവ്യ അശോക്. ഷാജിലാ നൗഷാദ്, ലഞ്ചു സതീശൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ആദരിച്ചു. . രാവിലെ നടന്ന തൊഴിൽമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. 200 ഓളം പേർ പങ്കെടുത്ത തൊഴിൽമേളയിൽ 51 പേർക്ക് നിയമനം ലഭിച്ചു.