ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിലെ (പുത്തനമ്പലം) ഓഫീസ് കെട്ടിടസമുച്ചയം ഉദ്ഘാടനം 24ന് നടത്തും. ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ആക്ടിംഗ് പ്രസിഡന്റ് അഡ്വ.കെ.ഷാജി,സെക്രട്ടറി കെ.ഷിബു,ഖജാൻജി കെ.ചിദംബരൻ,വിദഗ്ദ കമ്മിറ്റി അംഗങ്ങളായ കെ.ഡി.സഞ്ജയ്നാഥ്, പി.ആർ.ഷാജി, സുമേഷ് ടി.ചെറുവാരണം,ദേവസ്വം കമ്മിറ്റി അംഗങ്ങളായ കെ.കെ.സുരേന്ദ്രൻ, സി.ജി.രാജപ്പൻ,ക്ഷേത്രം മേൽശാന്തി പി.ഡി.പ്രകാശദേവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ 4,500 ചതുരശ്ര അടി വിസ്തൃതിയുണ്ട്.ആറ് വഴിപാട് കൗണ്ടറുകൾ,ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ,സ്‌ട്രോംഗ് റൂം എന്നിവ ഓഫീസ് സമുച്ചയത്തിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 24 ന് രാവിലെ 10.30ന് ചേരുന്ന സമ്മേളനത്തിൽ ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ദേവസ്വം ആക്ടിംഗ് പ്രസിഡന്റ് അഡ്വ.കെ.ഷാജി കൊല്ലംപറമ്പിൽ അദ്ധ്യക്ഷനാകും ഉച്ചയ്ക്ക് 12.10ന് സ്വാമി സച്ചിതാനന്ദ ഓഫീസ് കെട്ടിട സമുച്ചയ സമർപ്പണം നിർവഹിക്കും.ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം വിശ്വഗാജി മഠം സെക്രട്ടറി സ്വാമി പ്രബോധതീർത്ഥ നിർവഹിക്കും.ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി കാവടി ഉത്സവം 27ന് നടത്തും. പഞ്ചമൃത അഭിഷേകം, കാവടി അഭിഷേകം,ഒരു കുടം പാലഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ. തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ കാവടി പ്രദക്ഷിണം.