rejimon

ആലപ്പുഴ: അരൂർ പോലീസ് സ്റ്റേഷൻ പരിധിയിലും കുത്തിയതോട് ചേർത്തല പൊലീസ് സ്റ്റേഷനുകളിലും വിവിധ കേസുകളിൽ ഉൾപ്പെട്ട എഴുപുന്ന കാക്കത്തുരുത്ത് കല്ലുങ്കൽ വീട്ടിൽ രജിമോനെ ( 29) കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി എറണാകുളം റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഡോ.സതീഷ് ബിനോ ഉത്തരവിറക്കി. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി.പ്രതാപ് ചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ജില്ലാ പൊലീസ് മേധാവി എം.പി.മോഹന ചന്ദ്രൻനൽകിയ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് രജിമോനെ നടുകടത്തിയത്.