അമ്പലപ്പുഴ: 26കാരിയായ ഭാര്യ കുളിക്കുന്നതു പകർത്താൻ ഭർത്താവ് മൊബൈൽ ഫോൺ ക്യാമറ ഓണാക്കി വെച്ചതായി പരാതി. കഴിഞ്ഞ 17 ന് തോട്ടപ്പള്ളിയിലാണ് സംഭവം. യുവതി കുളിമുറിയിൽ കുളിച്ചു കൊണ്ടിരുന്നപ്പോൾ മെസേജ് വരുന്ന ശബ്ദം കേട്ടു .തുടർന്ന് പരിശോധിച്ചപ്പോൾ ഷാംപു ബോട്ടിലിനോടൊപ്പം ഭർത്താവിന്റെ മൊബൈൽ ഫോണിന്റെ ക്യാമറ ഓണാക്കി വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ ഭർത്താവായ തൃക്കുന്നപ്പുഴ സ്വദേശി ഫോൺ വാങ്ങി സ്ഥലം വിട്ടു. തുടർന്ന് 20 ന് യുവതി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഭർത്താവ് സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്.