മാന്നാർ: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മയുടെ നിര്യാണത്തിൽ ചെന്നിത്തലയിലെ വസതിയിലെത്തി എസ്‌.ഡി.പി.ഐ ആലപ്പുഴ ജില്ലാ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം വണ്ടാനം, ജില്ലാ ജനറൽ സെക്രട്ടറിമാരായ നാസർ പഴയങ്ങാടി, എം.സാലിം, അനീസ് നാഥൻപറമ്പിൽ എന്നിവരാണ് വസതിയിലെത്തി അനുശോചനം അറിയിച്ചത്.