
ആലപ്പുഴ: വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന വ്യാപാരി ആശ്വാസ് പദ്ധതിയുടെ മരണനന്തര ധന സഹായം ചേർത്തലയിലെ വ്യാപാരിയായിരുന്ന ജെയിംസിന്റെ കുടുംബത്തിന് കൈമാറി. സമിതി ചേർത്തല ഏരിയ കമ്മറ്റി സംഘടിപ്പിച്ച യോഗം ചേർത്തല തെക്കേ അങ്ങാടിയിൽ ജില്ലാ സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അബ്ദുൽ സലാം അദ്ധ്യക്ഷത വഹിച്ചു.പുതിയ ഏരിയ കമ്മിറ്റി ഓഫീസ് മുനിസിപ്പൽ ചെയർപേഴ്സൺ ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ആശ്വാസ് ചെയർമാൻ ടി.വി.ബൈജു, കൺവീനർ വി.എം.വർഗീസ്, ജില്ല പ്രസിഡന്റ് ഇ .എ.സമീർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ടി.വിജയകുമാർ, മണിമോഹൻ, പി.സി .മോനിച്ചൻ, ലെജി സനൽ, കെ.എസ്.സലിം, ബഷീർ കല്ലറക്കൽ, ടി.ജി. രാധാകൃഷ്ണൻ, സി.ടി.പ്രസാദ് എന്നിവർ പങ്കെടുത്തു. ഗോപാല കൃഷ്ണ ഷേണായ് സ്വാഗതവും പി.എം.പ്രജാത് നന്ദിയും പറഞ്ഞു.