ആലപ്പുഴ: ഭോപ്പാലിൽ വച്ച് നവംബറിൽ നടക്കുന്ന ജൂനിയർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ്, ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുക്കുന്നതിനുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തിരഞ്ഞെടുപ്പ് നാളെ രാവിലെ 8ന് ആലപ്പുഴ സായി വാട്ടർ സ്പോർട്ട്സ് സെന്ററിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള താരങ്ങൾ (01 - 01 - 2008ന്ശേഷം ജനിച്ചവർ) കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി ജി.ശ്രീകുമാരക്കുറുപ്പ് അറിയിച്ചു. ഫോൺ: 9526982590, 9030576168.