ചാരുംമൂട് : ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്തുതല കേരളോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണ യോഗം നാളെ ഉച്ചയ്ക്ക് 2 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.ബ്ളോക്ക് പരിധിയിലെ അംഗീകൃത രജിസ്ട്രേഷനുള്ള യുവജന ക്ലബ്ബുകളുടെ ഭാരവാഹികൾ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.