
ആലപ്പുഴ: ഗൗഡ സാരസ്വത ബ്രാഹ്മണരുടെ പുരാതന ക്ഷേത്രമായ ആലപ്പുഴ പഴയ തിരുമല ശ്രീവെങ്കടാചലപതി ക്ഷേത്രത്തിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷ ഗായത്രി ഹവനം, സഹസ്രാഷ്ട ഇളനീർ അഭിഷേകം, സഹസ്ര ദീപാലങ്കാര സേവ എന്നിവ നടന്നു. ക്ഷേത്രംതന്ത്രി നാഗേഷ് ഭട്ട്, കോട്ടയം ദേവാനന്ദ വാധ്യാർ, ഇന്ദു ബാല ഭട്ട്, രമേശ് ഭട്ട്, അഭിലാഷ് ഭട്ട്, അനന്ത പ്രസാദ് ഭട്ട് എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്. ദേവസ്വം പ്രസിഡന്റ് വി. ഗിരീഷ് പ്രഭു, കമ്മിറ്റി അംഗങ്ങളായ എസ്. ജയകുമാർ പ്രഭു, സുരേഷ് കുമാർ മല്ലൻ, ആർ. സുരേഷ് പൈ, ഡോ. ജി. നാഗേന്ദ്ര പ്രഭു, ആർ. ജയാനന്ദ കമ്മത്ത്, വി. ഗിരീഷ് കൃഷ്ണനായ്ക്ക് തുടങ്ങിയവർ നേതൃത്വം നൽകി.