jci

അമ്പലപ്പുഴ: ജെ.സി.ഐ പുന്നപ്രയുടെ ആതുര സേവന പദ്ധതി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടന്റ് ഡോ. എ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പുന്നപ്ര പ്രസിഡന്റ് ടി.എൻ. തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എസ്. ഗോമതി, അഡ്വ. പ്രദീപ് കൂട്ടാല, സ്മിത അനിൽ, ഡോ. ഒ.ജെ. സ്കറിയ, എസ്. പത്മകുമാർ, ഷെബിൻ ഷാ, രഞ്ജിത്ത് പി., കെ.എസ്. കേന്ദ്രകുമാർ, കണ്ണൻ കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു.