
അമ്പലപ്പുഴ:എച്ച്.സലാം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു.പുറക്കാട് പഞ്ചായത്ത് 18-ാം വാർഡിൽ 72-ാംനമ്പർ അങ്കണവാടിയാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്.1.33 ലക്ഷം രൂപ ചെലവിൽ മുഴുവൻ അങ്കണവാടികളിലേക്കും മിക്സികളും വിതരണം ചെയ്തു.തോട്ടപ്പള്ളിലാൽ രചിച്ച കുട്ടികളിൽ പൗരബോധം വളർത്താൻ 101വഴികൾ എന്ന പുസ്തകവും എച്ച്. സലാം എം.എൽ.എ പ്രകാശനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ കെ.രാജീവൻ,പ്രിയഅജേഷ്,ജെ.മായാലക്ഷ്മി,അമിത എന്നിവർ സംസാരിച്ചു.