
അമ്പലപ്പുഴ: ഉപജില്ലാ സ്കൂൾ ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ. ടി മേളക്ക് തുടക്കമായി. കാക്കാഴം ഗവ. ഹയർ സെക്കൻഡറി,എസ്. എൻ .വി ടി .ടി .ഐ, എസ് .ഡി. വി ഗവ. യു .പി സ്കൂൾ എന്നിവിടങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവം എച്ച് .സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലായി 77 സ്കൂളുകളിൽ നിന്ന് 2300 ഓളം വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. സമ്മേളനത്തിൽ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് .ഹാരിസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യഷ ലേഖമോൾ, ബ്ലോക്ക് പഞ്ചായത്തംഗം വി. അനിത,ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എ. ജി. ജയകൃഷ്ണൻ, സ്കൂൾ പ്രഥാനാദ്ധ്യാപിക ലതാ ജോൺ, എസ് .എൻ. വി ടി .ടി .ഐ പ്രഥാനാദ്ധ്യാപിക അക്ഷിത ആർ. കുറുപ്പ്, വിവിധ അദ്ധ്യാപക സംഘടനാ പ്രതിനിധികളായ എം. സുനിൽ കുമാർ, എം. മനോജ്, എച്ച്. നവാസ്, വർഗീസ് തോമസ്,എസ്. എം .സി ചെയർമാൻ എ .നസീർ, നീർക്കുന്നം എസ്. ഡി .വി സ്കൂൾ എസ് .എം .സി ചെയർമാൻ പ്രശാന്ത് എസ് കുട്ടി, ശാസ്ത്രമേള കൺവീനർ രശ്മി, പുന്നപ്ര ജ്യോതികുമാർ എന്നിവർ സംസാരിച്ചു. എ. ഇ .ഒ വി .ഫാൻസി സ്വാഗതം പറഞ്ഞു.ഇന്ന് നടക്കുന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് ഉദ്ഘാടനം ചെയ്യും.