dayalisis-center-

ചെന്നിത്തല: തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ സംരംഭം ഗുരുകുലം ഡയാലിസിസ് സെന്റർ ചെന്നിത്തല കോട്ടമുറിയിൽ മാർ ഒസ്താത്തിയോസ് മലങ്കര ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. മാർത്തോമാ സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. യൂയാക്കിം മാർ കൂറിലോസ് സഫഗ്രൻ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ഫാ.എം.സി.പൗലോസ്, ഫാ.ഷാജി കെ.പോൾ, ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, തോംസൺ പി.വർഗീസ്, അഭിലാഷ് തൂമ്പിനാത്ത്, മാത്യൂസ് കെ.ജേക്കബ്, ജോസഫ് ചാക്കോ, പി.ഡി.ജോർജ്ജ്, ജോൺസൺ മണലൂർ, പി.എച്ച്.ഷാജി, സുരേഷ് കുമാർ, വിനോദ് ഫിലിപ്പ്, പി.എ. ബോബൻ എന്നിവർ സംസാരിച്ചു. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ ചെയർമാനായുള്ള ലൈഫ് കെയർ ഫൗണ്ടേഷന്റെ കീഴിൽ തുടക്കത്തിൽ മൂന്ന് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിക്കും.