ആലപ്പുഴ: വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെ സ്ഥാനാർത്ഥികളാക്കുന്ന മുന്നണികളെയും രാഷ്ട്രീയപാർട്ടികളെയും പ്രാദേശികമായി പിന്തുണക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. പരമാവധി അംഗങ്ങളെ ജനപ്രതിനിധികളായി എത്തിക്കുക എന്നതാണ് ഈ കാര്യത്തിൽ സംഘടന എടുത്തിട്ടുള്ള നിലപാട്.ഇപ്പോൾ തന്നെ മുന്നണി രാഷ്ടീയക്കാർ സമീപിച്ച് കഴിഞ്ഞതായും രാജു അപ്‌സര അറിയിച്ചു. കൂടുതൽ ചർച്ചകൾ വേണ്ടിവന്നാൽ അതിനും സന്നദ്ധമാവും. ഈ കാര്യത്തിൽ ഏകോപന സമിതിക്ക് കക്ഷിരാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.