മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെന്നിത്തല മേഖല കമ്മിറ്റിയും തിരുവല്ല അമിത ഐ കെയറും മാന്നാർ കോട്ടയ്ക്കൽ ആര്യവൈദ്യശാലയും 1227-ാം നമ്പർ ചെന്നിത്തല പഞ്ചായത്ത് റെസിഡന്റ്സി വെൽഫെയർ സൊസെറ്റിയും ചേർന്ന് ഇന്ന് രാവിലെ ഒമ്പതിന് ഈഴക്കടവ് അൻഫോൻസ ഭവനിൽ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും കണ്ണട വിതരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി ഉദ്ഘാടനം ചെയ്യും. മേഖല കൺവീനർ കെ.കലാധരൻ അദ്ധ്യക്ഷനാകും.