
മുഹമ്മ: മുഹമ്മ ചാരമംഗലം എസ്.എൻ പുരം ശ്രീ കുമാരപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്കന്ദ പുരാണ ജ്ഞാന യജ്ഞത്തിന് തുടക്കമായി. 27 ന് സമാപിയ്ക്കും. എസ് എൻ പുരം വിന്റർമേറ്റ് കമ്പനി ഉടമ മോഹനൻ നായർ ഭദ്രദീപം തെളിച്ചു. ഹരിപ്പാട് എം. എസ്. രാജയാണ് യജ്ഞാചാര്യൻ . കുറത്തിക്കാട് ചന്ദ്രൻ , മാവേലിക്കര രാജേഷ് , ചുനക്കര വിനോദ് , അമ്പലപ്പുഴ രാധാകൃഷ്ണൻ എന്നിവരാണ് യജ്ഞ പൗരാണികന്മാർ .ജയതുളസീധരൻ തന്ത്രി വിഗ്രഹ പ്രതിഷ്ഠ നടത്തി. പി. ജെ. കുഞ്ഞപ്പൻ നിറപറ സമർപ്പണവും പി. എൻ.ആർ കുറുപ്പ് ഗ്രന്ഥസമർപ്പണവും മഹിളാമണി ഹരിദാസ് വിഭവസമർപ്പണവും അജിത ദ്രവ്യസമർപ്പണവും നടത്തി. സുഷമ സുഗതൻ , അജിത , നിമിഷ അജിത്ത് , ജിജി പ്രസാദ് , ബിജി വേണു , മിനി സാബു എന്നിവർ ആറുപറ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി അജി ശാന്തി , പ്രസിഡന്റ് മാതളശ്ശേരിയിൽ സാബു ശാന്തി , സെക്രട്ടറി പി. ബി. അശോകൻ അനിഴം , ട്രഷറർ വി. എസ്. വിനു ചിറയിൽ, ജനറൽ കൺവീനർ ജയമോൾ തിലകൻ മണ്ണാമുറിയിൽ, ഫിനാൻസ് കൺവീനർ സി. അജിത്ത് കൊച്ചു കാട്ടി പറമ്പിൽ എന്നിവർ നേതൃത്വം നൽകി.ഇന്ന് 22 ന് രാവിലെ 5.30 ന് ഗണപതി ഹോമം, 8 ന് സ്കന്ദ പുരാണ പാരായണം, തുടർന്ന് ശിവപാർവ്വതി സ്വയവരം , കുമാരാവതാരം, 11 ന് ഉണ്ണിയൂട്ട് , അന്നദാനം , വൈകിട്ട് 5.30 ന് ലളിത സഹസ്രനാമ സമൂഹർച്ചന , 7 ന് .30 ന് ഭജന പ്രഭാഷണം .