ആലപ്പുഴ: ജില്ല ആംറസ്‌ലിംഗ് ചാമ്പ്യൻഷിപ്പ്നവംബർ ഒമ്പതിന് ചുങ്കം കയർ മെഷീനറി ആൻഡ് മാനുഫാക്ടറിംഗ് കമ്പനി ഹാളിൽ നടക്കും. രാവിലെ ഏഴുമുതൽ 10വരെ ഭാരപരിശോധന. തുടർന്നാണ് മത്സരം. 11ന് ചേരുന്ന സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ സമ്മാനദാനം നിർവഹിക്കും. സ്‌പോർട്‌സ് കൗൺസിലുമായി ചേർന്ന് വിവിധവിഭാഗങ്ങളിലാണ് മത്സരം. സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റർ, ഗ്രാൻഡ് മാസ്റ്റർ വിഭാഗങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമത്സരമുണ്ടാകും. ജില്ലയിലെ വിവിധ ക്ലബുകൾ, ജിമ്മുകൾ എന്നിവരെ പ്രതിനിധികരിച്ച് 500 താരങ്ങൾ പങ്കെടുക്കും. കായികതാരങ്ങൾക്ക് അഞ്ച് ലക്ഷത്തിന്റെ ഇൻഷ്വറൻസ് പരിരക്ഷ എർപ്പെടുത്തിയിട്ടുണ്ട്. ജില്ല ആം റസ്‌ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. അഷ്‌റഫ്, സെക്രട്ടറി ടോമി ജോസഫ്, സജീഷ് കുമാർ, എസ്. സഫീദ്, ഫർഹാൻ സിയാദ്, സിബി, ഷെഹീൻ കൊച്ചുവാവ എന്നിവർ പങ്കെടുത്തു.