മാന്നാർ: ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ 110 വിദ്യാലയങ്ങളിൽ നിന്ന് മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കാളികളായ ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് മെമ്പർ ജി.കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര വിദ്യാഭ്യാസ ജില്ലാഓഫീസർ എച്ച്.റീന, മാന്നാർ നായർസമാജം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും മേളയുടെ ജനറൽ കൺവീനറുമായ വി.മനോജ്,അദ്ധ്യാപക സംഘടന പ്രതിനിധികളായ ഇ.ജോൺ ജേക്കബ്, അനസ് എം.അഷറഫ്, കെ.ആർ അനന്തൻ, നജ്മ എ.കെ, വിജോയ് എസ്.ജോസഫ്, ബിനു.ജി തുടങ്ങിയവർ സംസാരിച്ചു.