janmanakshathram


മാന്നാർ: കുട്ടമ്പേരൂർ ശ്രീശുഭാനന്ദാനന്ദാലയാശ്രമത്തിൽ ശുഭാനന്ദശക്തി ഗുരുദേവന്റെ ചോതി ജന്മനക്ഷത്ര മഹാമഹം ആഘോഷിച്ചു. ഇന്നലെ രാവിലെ ഗുരുപൂജ, ഗുരുദക്ഷിണ, പ്രദക്ഷിണം, എതിരേൽപ്പ്, പ്രാർഥന, അന്നദാനം എന്നിവ നടത്തി. ജന്മദിന സമ്മേളനം പളുക്കൽ പാറശാല ശ്രീശുഭാനന്ദധർമ്മ ദ്വാരകാശ്രമം മഠാധിപതി സ്വാമി സത്യാനന്ദജി ഉദ്ഘാടനം ചെയ്തു. ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവൻ അനുഗ്രഹ പ്രഭാഷണം നടത്തി. പരമാർഥലിംഗം കന്യാകുമാരി, പാറകുളം സ്വാമി സത്യശീലൻ, സ്വാമി ചിന്ദാനന്ദൻ, സന്യാസിനി ധർമാനന്ദിനിഅമ്മ, സന്യാസിനി ദിവ്യപ്രകാശിനി, സന്യാസിനി മംഗളാനന്ദിനി, സാബു സേനൻ, കെ.വി ശശി, ട്രഷറർ ബിനുശിവരാമൻ എന്നിവർ സംസാരിച്ചു. തുടർന്ന് റാന്നി പെരിനാട് ശ്രീ ശുഭാനന്ദാ ശാന്തി ആശ്രമത്തിന്റെ ഭക്തിഗാനസുധയും അരങ്ങേറി.