mahila-morcha

മാന്നാർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി മഹിളാ മോർച്ച മാന്നാർ മണ്ഡലം നേതൃ ശിൽപ്പശാല നടത്തി. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അദ്ധ്യക്ഷനായി. മഹിളാ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.ഹേമ, ജില്ലാ പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ എന്നിവർ ശിൽപ്പശാലയിൽ മാർഗ്ഗ നിർദേശം നൽകി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പത്മകുമാർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പുഷ്പ ഹരിമോഹൻ, ജില്ലാ സെക്രട്ടറി നിഷ വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറി രാജി ബാബു, ആശാസുരേഷ്, ജയശ്രീ, ബിന്ദു പ്രതീപ്, പ്രസന്ന, ദീപാ രാജൻ എന്നിവർ സംസാരിച്ചു.