മാവേലിക്കര: നവംബർ ഒന്ന് മുതൽ ഏഴ് വരെ മാവേലിക്കര ഗവ.ടി.ടി.ഐ കേന്ദ്രമാക്കി നടത്തുന്ന മാവേലിക്കര ഉപജില്ല കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സംഘാടക സമിതി യോഗം മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ.സി.കുറ്റിശ്ശേരി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമയമ്മ വിജയകുമാർ അദ്ധ്യക്ഷയായി. യോഗത്തിൽ കൗൺസിലർമാരായ പുഷ്പ സുരേഷ്, ശ്യാമളാദേവി, ചിത്ര അശോക്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ എസ്, ടി.ടി.ഐ പ്രിൻസിപ്പൾ ജയകുമാർ പണിക്കർ, അധ്യാപക സംഘടന നേതാക്കളായ യു.ദീപ, മധുലാൽ, ഐ.ഷൈജു മോൻ, മഞ്ജുഷ അലക്സ്, ഉണ്ണികൃഷ്ണൻ, കെ.എസ് അജിത് കുമാർ, പോരുവഴി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി നഗരസഭാ ചെയർമാൻ നൈനാൻ സി.കുറ്റിശ്ശേരി, വൈസ് ചെയർമാൻമാരായി നഗരസഭ വൈസ് ചെയർപേഴ്സൺ കൃഷ്ണകുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ്, ജനറൽ കൺവീനറായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ എസ് എന്നിവരെ തിരഞ്ഞെടുത്തു.