ambala

അമ്പലപ്പുഴ: പുറക്കാട് ജംഗ്ഷൻ - കന്നിട്ട കടവ് റോഡ്.കുണ്ടും കുഴിയുമായി മാതറിയതോടെ യാത്രക്കാർ ദുരിതത്തിൽ. ഓട്ടോറിക്ഷക്കാർ പോലും ഇവിടേക്ക് ഓട്ടം വരാൻ മടിക്കുന്നതോടെ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.

യു.ഡി.എഫ് ഭരണകാലത്ത് പ്രത്യേക പദ്ധതിയിൽപ്പെടുത്തി പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വിഭാഗം ഏറ്റെടുത്ത് ടാറിംഗ് നടത്തിയെങ്കിലും .പിന്നീട് യാതൊരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. എണ്ണക്കാട്, ലക്ഷം വീട് കോളനി, കരിയിച്ചറ കോളനി, പള്ളിത്തറ, ഇല്ലിച്ചിറ തുടങ്ങിയ ഭംഗങ്ങളിലേക്ക് ദേശീയ പാതയിൽ നിന്ന് എത്താനുള്ള ഏക മാർഗമാണ് ഈ റോഡ്.

സമരത്തിനൊരുങ്ങി പ്രദേശവാസികൾ

 സാങ്കേതിക കാരണങ്ങളാലാണ് പൊതുമരാമത്ത് വകുപ്പ് റോഡിൽ അറ്റകുറ്റപ്പണി നടത്താത്തത്

 പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് ഇതുവരെ റോഡ് കൈമാറത്തതാണ് കാരണം

 റോഡിലെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്

 വരും ദിവസങ്ങളിൽ പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ