ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കൃഷിഭവന് കീഴിലുള്ള പാരിക്കാടൻ പാടശേഖരത്ത് കൊയ്ത നെല്ലെടുക്കാൻ മില്ലുകാർ തയ്യാറാകാത്തത് കർഷകരെ ആശങ്കയിലാക്കുന്നു. തുലാവർഷവും ന്യൂനമർദ്ദത്തെത്തുടർന്നുള്ള മഴയുമാണ് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.

കൂടുതൽ കിഴിവ് ആവശ്യപ്പെട്ടാണ് മില്ലുകാർ നെല്ലെടുക്കാതെ മാറിനിൽക്കുന്നത്. ഒരാഴ്ച മുമ്പ് ഇവിടെ കൊയ്ത നെല്ലിന്റെ റീഡിംഗ് നോക്കിയപ്പോൾ 16മുതൽ ,19 വരെയാണ് കാണിച്ചത്. ഇതനുസരിച്ച് 3 കിലോ കിഴിവിൽ നെല്ലെടുക്കാനാകും. എന്നാൽ 10കിലോ കിഴിവാണ് മില്ലുകാർ ആവശ്യപ്പെടുന്നത്. കൊയ്ത ഒരു ലോഡ് നെല്ലോളം 8 ദിവസമായി പടിഞ്ഞാറെ കരയിലെ റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഏക്കറിന് 30,000രൂപ ചിലവഴിച്ചാണ് കർഷകർ രണ്ടാം കൃഷി ഇറക്കിയത് .പലിശക്കെടുത്തും സ്വർണം പണയം വെച്ചുമാണ് പലരും കൃഷിക്ക് പണം കണ്ടെത്തിയത്.

ആവശ്യപ്പെടുന്നത് കൂടുതൽ കിഴിവ്

1.നിലവിൽ കുട്ടനാട്ടിലെ മുഴുവൻ നെല്ലും ഒരു ഏജൻസി മാത്രമാണ് എടുക്കുന്നത്. അതാണ് വിലപേശൽ കൂടാൻ കാരണം

2. നിലവിലെ ഹാൻഡിലിംഗ് ചാർജിംഗ് ആയ 12 രൂപ 20 രൂപയാക്കണമെന്നാണ് മറ്റ് ഏജൻസികൾ ആവശ്യപ്പെടുന്നത്
3.പാപ്പച്ചൻ എന്ന വ്യക്തി മാത്രമാണ് 12 രൂപ ഹാൻഡിലിംഗ് ചാർജിൽ നെല്ലെടുക്കുന്നത്

4. 90ഏക്കറുള്ള പാടശേഖരത്ത് 25 ഏക്കറിലാണ് ഇപ്പോൾ കൊയ്ത്ത് നടന്നത്

സർക്കാർ ഇടപെട്ട് നെല്ല് സംഭരിക്കാനുള്ള മാർഗം കണ്ടെത്തണം

- കർഷകർ