അമ്പലപ്പുഴ: വാട്ട്സാപ്പിൽ അശ്ളീല ചാറ്റിംഗ് നടത്തിയെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ സ്വദേശി സജിെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പരിധി വിട്ട് ചാറ്റ് ചെയ്തപ്പോൾ യുവതി ബ്ലോക്ക് ചെയ്തു. തുടർന്നാണ് വാട്സാപ്പിൽ അശ്ളീല ചാറ്റിംഗ് നടത്തിയത്. യുവതി ഭർത്താവുമായി വന്ന് യുവാവിന്റെ വീട്ടുകാരോട് പരാതി പറഞ്ഞതിനെ തുടർന്ന് യുവതിയുടെ വീട്ടുമുറ്റത്ത് എത്തി യുവാവ് വധഭീഷണി മുഴക്കി. ഇയാളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മയക്കുമരുന്ന് കൈവശം വച്ചതിനും നരഹത്യാശ്രമത്തിനും രണ്ട് കേസുകളും ഒരു പിടിച്ചുപറിക്കേസും ഇയാളുടെ പേരിലുണ്ട്.