
അമ്പലപ്പുഴ: തകഴി പഞ്ചായത്തിലെ 12 -ാം വാർഡ് കുന്നുമ്മ നോർത്ത് റെസിഡന്റ് സ് അസോസിയേഷൻ യൂണിറ്റിയുടെ നേതൃത്വത്തിൽ തകഴി പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തി. റെസിഡന്റ് അസോസിയേഷന്റെ പരിധിയിലുള്ള രണ്ട് പ്രധാന റോഡുകൾ ആയ സ്‌മിജി മൻസിൽ - പന്തിരുപറ റോഡ് കാട്ടിൽ ഭാഗം മുതൽ ആറൂപറ വരെയുള്ള റോഡ് എന്നിവ ഗതാഗതയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തിയത് . പൊതുപ്രവർത്തകനായ ബേബി ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റി രക്ഷാധികാരി ടി .ഇ ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു യൂണീറ്റി വൈസ് പ്രസിഡന്റ് റഷീദ് അമ്പാട്, യൂണിറ്റി സെക്രട്ടറി ബാബു കാട്ടിൽ, പി.ഡി. വർഗീസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ ധർണയ്ക്ക് ശേഷം ഗ്രാമപഞ്ചായത്തിൽ യൂണിറ്റിയുടെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.