
മുഹമ്മ: മണ്ണഞ്ചേരി തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് തമ്പകച്ചുവട് ജംഗ്ഷന് സമീപം ജനവാസ മേഖലയിൽ ആരംഭിച്ച കള്ളുഷാപ്പിനെതിരെ നടത്തുന്ന രാപ്പകൽ സമരത്തിന്റെ പന്തൽ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു. ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഗീത രാംദാസ്, സംസ്ഥാന കമ്മിറ്റി അംഗം ലിമി രാജേഷ്, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശ സന്തോഷ് യുവമോർച്ച ആലപ്പുഴ നോർത്ത് ജില്ലാ ട്രഷററർ രാജീവ് കുമാർ, ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ബീന രാജേഷ്, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി അതുല്യ ആർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.