ആലപ്പുഴ : കൈതവന ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ഡയബറ്റിക് ന്യൂറോപ്പതി പരിശോധനയും
സൗജന്യ അസ്ഥിബല പരിശോധനയും 26ന് ഉച്ചയ്ക്ക് 2 മുതൽ നടക്കും. പ്രമേഹരോഗികൾക്ക് കാലുകളിൽ പെരുപ്പ് ,തരിപ്പ്, പുകച്ചിൽ, വേദന, ബലക്കുറവ് എന്നിവ ഡയബറ്റിക് ന്യൂറോപ്പതിയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. ഇതിന്റെ പരിശോധന വളരെ ചെലവേറിയതാണെങ്കിലും സൗജന്യമായിട്ടാണ് ഈ ക്യാമ്പിൽ ലഭ്യമാക്കുന്നത്. ഇതോടൊപ്പം അസ്ഥിബല പരിശോധനയും സൗജന്യമായി നടത്തും. അസ്ഥിബല കുറവുകൊണ്ട് ഉണ്ടാകുന്ന ഓസ്റ്റിയോ പോറോസിസ് അസ്ഥികൾ പെട്ടെന്ന് പൊട്ടുന്നതിനും അസ്ഥികളിൽ വേദനയ്ക്കും ബലക്കുറവിനും കാരണമാകും. സ്ത്രീകളിൽ 50 വയസ്സിനുശേഷം ഇത് കൂടുതലായി കാണുന്നുണ്ട്. ഈ രോഗങ്ങൾ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകിയാൽ വളരെയേറെ മാറ്റമുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 8 മുതൽ 12 മണി വരെ 9400966645,8089448218, 0477 2266778 എന്നീ നമ്പറുകളിൽ വിളിക്കണം.