
ചെങ്ങന്നൂർ : കെ.പി. എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും താലൂക്ക് യൂണിയൻ സെക്രട്ടറിയുമായ രാജൻ കെ. ചെങ്ങന്നൂരിന്റെ ഭാര്യ അങ്ങാടിക്കൽ പുത്തൻകാവ് പ്ലാവുനിൽക്കുന്നതിൽ ടി.സുമതി (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ചെങ്ങന്നൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ് പ്രഥമ പ്രസിഡന്റാണ്. പുത്തൻകാവ് മാത്തൻ തരകൻ യു.പി.എസിൽ അദ്ധ്യാപികയായും അക്ഷര കേരളം സമ്പൂർണ സാക്ഷരത പദ്ധതിയിലെ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അഖിൽ രാജ് , അലൻ രാജ്