ആലപ്പുഴ: കൊറ്റംകുളങ്ങര പാക്കള്ളിയിൽ ശ്രീനാഗരാജ-നാഗയക്ഷിയമ്മ ദേവസ്ഥാനത്ത് സ്കന്ദ ഷഷ്ഠി മഹോത്സവം 27നും ആയില്യം പൂജ നവംബർ 12 നും നടക്കും. ഷഷ്ഠി ദിനത്തിൽ ശ്രീഭുവനേശ്വരിദേവിക്കും യക്ഷിയമ്മയ്ക്കും കളഭാഭിഷേകവും സുബ്രഹ്മണ്യന് ഏകാദശദ്രവ്യകലശാഭിഷേകവും 108കുടംക്ഷീരാഭിഷേകവും തന്ത്രി ജയതുളസീധരന്റെയും മേൽശാന്തി സതീഷിന്റെയും നേതൃത്വത്തിൽ നടക്കും.