ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോടു കൂടി ഒരു വർഷം, ആറു മാസം, മൂന്ന് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്‌സുകളിൽ തിരുവനന്തപുരം, ആറ്റിങ്ങൽ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റേൺഷിപ്പോടുകൂടിയുള്ള റെഗുലർ, പാർട്ട് ടൈം ബാച്ചുകളിൽ പ്രവേശനം നേടാം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 7994926081.