
മാന്നാർ: രണ്ടു ദിവസങ്ങളിലായി മാന്നാർ നായർ സമാജം സ്കൂളിൽ നടന്നു വന്ന ചെങ്ങന്നൂർ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. വെൺമണി എം.ടി.എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. സമാപന സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന നൗഷാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റീന.എച്ച് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ സമ്മാനദാനം നിർവഹിച്ചു. സ്വീകരണ കമ്മിറ്റി ജോയിന്റ് കൺവീനർ അനസ് എം.അഷറഫ്, അദ്ധ്യാപക സംഘടനപ്രതിനിധികളായ കെ.എം.ജോസഫ് മാത്യൂു, ജോൺജേക്കബ് ഇ, വിജോയ് എസ്.ജോസഫ്, ബിനു.ജി, നജ്മ.എ.കെ, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ.കെ, അനു.ആർ.എൽ തുടങ്ങിയവർ സംസാരിച്ചു.
ഒന്നാമതെത്തിയ വിദ്യാലയങ്ങൾ
ശാസ്ത്ര മേള എൽ.പി വിഭാഗം: ജി.എൽ.പി.എസ് പെണ്ണുക്കര, യു.പി വിഭാഗം : ജി.യു.പി.എസ് പേരിശ്ശേരി, എച്ച്.എസ് വിഭാഗം : ഗവ.മുഹമ്മദൻസ് എച്ച്.എസ് കൊല്ലകടവ്, എച്ച്.എസ്.എസ് വിഭാഗം : ഡി.ബി.എച്ച്.എസ് ചെറിയനാട്.
പ്രവൃത്തിപരിചയ മേള : എൽ.പി.എസ് വെൺമണിത്താഴം, യു.പി വിഭാഗം : യു.പി.എസ് പേരിശ്ശേരി, എച്ച്.എസ് വിഭാഗം : എസ്.വി.എച്ച്.എസ് പാണ്ടനാട്, എച്ച്.എസ്.എസ് വിഭാഗം : എം.എച്ച്.എസ്.എസ് പുത്തൻകാവ്
സാമൂഹ്യശാസ്ത്ര മേള: എൽ.പി വിഭാഗം : ജി.യു.പി.എസ് പെണ്ണുക്കര, യു.പി വിഭാഗം: സെന്റ് ആനീസ് ജി.എച്ച്.എസ്.എസ്, എച്ച്.എസ് വിഭാഗം : സെന്റ് ആനീസ് ജി.എച്ച്.എസ്.എസ് ചെങ്ങന്നൂർ, എച്ച്.എസ്.എസ് വിഭാഗം : എൻ.എസ്.ബി.എച്ച്.എസ്.എസ് മാന്നാർ.
ഐ.ടി മേള : യു.പി വിഭാഗം : ജി.യു.പി.എസ് പേരിശ്ശേരി, എച്ച്.എസ് വിഭാഗം : എം.ടി.എച്ച്.എസ്.എസ് വെൺമണി, എച്ച്.എസ്.എസ് വിഭാഗം : എം.ടി.എച്ച്.എസ്.എസ് വെൺമണി.
ഗണിതശാസ്ത്ര മേള : എൽ.പി വിഭാഗം : ജെ.ബി.എസ് ചെറിയനാട്, യു.പി വിഭാഗം : ജി.യു.പി.എസ് പേരിശ്ശേരി, എച്ച്.എസ് വിഭാഗം : എൻ.എസ്.ബി. എച്ച്.എസ് മാന്നാർ, എച്ച്.എസ്.എസ് വിഭാഗം : എം.ടി.എച്ച്.എസ്.എസ് വെൺമണി.