കായംകുളം:തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ കൊല്ലം സഹോദയയുടെ 'സർഗോത്സവ് 25' ഇന്ന് പുള്ളിക്കണക്ക് ഗായത്രി സെൻട്രൽ സ്കൂളിൽ തുടങ്ങും. നാളെ സമാപിക്കും.
രാവിലെ 8 .30ന് യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് ഫാ.ഡോ ഏബ്രഹാം തലോത്തിൽ അദ്ധ്യക്ഷത വഹിക്കും. 9 വേദികളിലായി 2500ലേറെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടകരായ ഡോ.എബ്രഹാം തലോത്തിൽ, സ്കൂൾ ചെയർമാൻ സി.ഷാജി,കൺവീനർ ആഷ്‌നാ രാജൻ തുടങ്ങിയവർ പറഞ്ഞു. 140 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. നാളെ വൈകിട്ട് 5.30ന് നടക്കു ന്ന സമാപന സമ്മേളനം നടി സരയു ഉദ്ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന 10 സ്കൂളുകൾക്ക് ട്രോഫികളും സമ്മാനിക്കും. സഹോദയ വൈസ് പ്രസിഡന്റ് എബ്രഹാം കരിക്കം അദ്ധ്യക്ഷത വഹിക്കും.