ഹരിപ്പാട് : ശ്രേയസ്സ് റസിഡന്റ്സ് അസോസിയേഷന്റെയും ഹരിപ്പാട് റോട്ടറി ക്ലബിന്റെയും ജ്യോതിദേവ്സ് ഡയബെറ്റിസ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെയും നേതൃത്വത്തിൽ സൗജന്യ പ്രമേഹ രോഗ നിർണ്ണയ ബോധവൽക്കരണ ക്യാമ്പ് ഞായറാഴ്‌ച രാവിലെ 9.30 ന് ഹരിപ്പാട് ആരൂർ എൽ.പി.എസിൽ നടക്കും. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അസസിയേഷൻ പ്രസിഡന്റ് ജി.മുരുകൻ അദ്ധ്യക്ഷത വഹിക്കും.