മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ 13-ാം വാർഡിൽ 66-ാം നമ്പർ അങ്കണവാടി കെട്ടിടം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ അംഗം ജി.ആതിര സ്വാഗതം പറഞ്ഞു. കൊച്ചാലുംമൂട്ടിൽ ആഷ്‌ലി വില്ലയിൽ കൊച്ചു കുഞ്ഞു പാപ്പി യുടെയും കുഞ്ഞമ്മ പാപ്പി യുടെയും സ്മരണാർത്ഥം മകൻ ജേക്കബ് പാപ്പി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് 20 ലക്ഷം രൂപ മുടക്കി ജില്ല പഞ്ചായത്ത്‌ കെട്ടിടം നിർമിച്ചത്. ജേക്കബ് പാപ്പിയെ ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.താഹ ആദരിച്ചു. ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീജിത്ത്‌, സുമ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രമാദേവി, ഗീത വിജയൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ജെ.മായാലക്ഷ്മി, ലത കെ.പി, ഡോ.ഷൈന സദാശിവൻ, മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.മഹേന്ദ്രൻ, ജേക്കബ് ഉമ്മൻ, അസി. എൻജിനിയർ ജോർജ് തോമസ് ചിറയിൽ, അങ്കണവാടി വർക്കർ ഷീജ എന്നിവർ സംസാരിച്ചു.