
മാവേലിക്കര : വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികൻ തെക്കേക്കര തടത്തിലാൽ കൊച്ചുവിളയിൽ പരേതനായ രാഘവന്റെയും പുഷ്പവല്ലിയുടെയും മകൻ രാധാകൃഷ്‌ണന്റെ 37-ാം രക്തസാക്ഷി വാർഷികം സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസിന്റെ നേതൃത്വത്തിൽ ആചരിച്ചു. തടത്തിലാൽ ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ സംഘടനയുടെ പ്രസിഡന്റ് മുരളീധരൻ വള്ളികുന്നം, സെക്രട്ടറി ബാബുലാൽ ആലപ്പുഴ, ട്രഷറർ അനസ് ഹരിപ്പാട്, രാധാകൃഷ്ണന്റെ അമ്മ പുഷ്പവല്ലി, സഹോദരങ്ങളായ പ്രദീപ്, പ്രഭ തുടങ്ങിയവർ പങ്കെടുത്തു. അമ്മയ്ക്കും സഹോദരിക്കും സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് ആദരവ് നൽകി.