മുഹമ്മ: കേന്ദ്രസർക്കാരിന്റെ ഊർജ്ജമന്ത്രാലയം പുറത്തിറക്കിയ വൈദ്യുതി നിയമ ഭേദഗതി നിർദ്ദേശങ്ങൾ വൈദ്യുതി നിരക്ക് വൻതോതിൽ ഉയരാൻ ഇടയാക്കുമെന്നും സാധാരണ ഉപഭോക്താക്കൾക്ക് വൈദ്യുതി കിട്ടാക്കനിയാകാൻ ഇടയാക്കുമെന്നും കെ.എസ്.ഇ.ബി സീനിയേഴ്‌സ് ഫോറം സംസ്ഥാന കോഡിനേഷൻ കമ്മിറ്റി വിലയിരുത്തി. നിയമഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് വി.ആർ.സുധി അധ്യക്ഷനായി. കൺവീനർ ജെ. മധുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.എം.ജി.സുരേഷ് കുമാർ പ്രമേയം അവതരിപ്പിച്ചു. പ്രക്ഷോഭത്തെക്കുറിച്ച് എം.ടി വർഗീസ് വിശദീകരിച്ചു. പി. പരമേശ്വരൻ, എം.എസ്. രഘുനാഥൻ, സി.ആർ. ഗോപിനാഥൻ നായർ, എ.ജി. ഭദ്രൻ, വി. വാമദേവൻ, ജെ. സത്യരാജൻ, കെ.പി. സീമ, പ്രസാദ് മാത്യു. എസ്. രാജീവ് തുടങ്ങിയവർ സംസാരിച്ചു.