മാവേലിക്കര: ഇറവങ്കര ഗവ.വി.എച്ച്.എസ്.എസിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള ദേവി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അജിമോൻ.ജി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ വത്സലകുമാരി, ഹെഡ്മാസ്റ്റർ ജി.അനിൽകുമാർ, എസ്.എം.സി ചെയർമാൻ ശിവജ് കുമാർ.എസ്.കെ, അദ്ധ്യാപകരായ പ്രതിഭ.ജി, നിഷ.എൽ, രേഖ.സി നായർ എന്നിവർ സംസാരിച്ചു.